ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ പി. ജി. പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർത്ഥികൾക്ക് പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന ക്യാമ്പസ് / പ്രാദേശിക കേന്ദ്രങ്ങൾ തെരെഞ്ഞെടുക്കുന്നതിനുളള ഓപ്ഷൻ നൽകാനുളള സൌകര്യം ജൂൺ ഒന്ന് വരെയായിരിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. ഒരു വിദ്യാർത്ഥിക്ക് പരമാവധി രണ്ട് പ്രാദേശിക ക്യാമ്പസുകൾ തെരെഞ്ഞെടുക്കുന്നതിന് ഓപ്ഷൻ നല്കാൻ കഴിയും. സർവ്വകലാശാലയുടെ വെബ്സൈറ്റിൽ ഓപ്ഷൻ നൽകുന്നതിനുളള സൌകര്യം ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.