കൊച്ചി: ഗോദ്റെജ് ഗ്രൂപ്പിന്റെ പതാകവാഹക കമ്പനിയായ ഗോദ്റെജ് ആന്‍ഡ് ബോയ്സിന്റെ ബിസിനസ്സ് വിഭാഗവും ഇന്ത്യയിലെ ഭവന, സ്ഥാപന വിഭാഗങ്ങളിലെ മുന്‍നിര ഫര്‍ണിച്ചര്‍ ബ്രാന്‍ഡുമായ ഗോദ്റെജ് ഇന്റീരിയോ അതിന്റെ കിച്ചന് വിഭാഗത്തില്‍ അടുത്ത അഞ്ച് വര്‍ഷത്തേക്ക് 22 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ച (സിഎജിആര്‍) ലക്ഷ്യമിടുന്നു.
മഹാമാരിക്ക് ശേഷം ഇന്ത്യയിലെ മോഡുലാര്‍ കിച്ചന് ബിസിനസ് രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിലെ കുത്തനെയുള്ള ഉയര്‍ച്ചയോടൊപ്പം രാജ്യമെമ്പാടും വന്‍ വളര്‍ച്ചയ്ക്കാണ് സാക്ഷ്യം വഹിയ്ക്കുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം കിഴക്കന്‍ മേഖലയില്‍ 35 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചത്. ഉയര്‍ന്ന ഡിമാന്റ് കണക്കിലെടുത്ത് ഗോദ്റെജ് ഇന്റീരിയോ പ്രതിദിനം 250 മോഡുലാര്‍ കിച്ചനുകള്‍ വരെ നിര്‍മിക്കാന്‍ ശേഷിയുള്ള മഹാരാഷ്ട്ര ഖലാപൂരിലെ പുതിയ നിര്‍മാണ കേന്ദ്രത്തിലൂടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റാന്‍ ഒരുങ്ങുകയാണ്.
ഖലാപൂര്‍ പ്ലാന്റ് ഇടത്തരം വിഭാഗത്തിന് ആവശ്യമായ څസ്റ്റീല്‍ ഷെഫ്’ നിര്‍മിക്കുന്നുണ്ട്. ഈ അടുക്കളകള്‍ക്ക് സ്റ്റീലിന്റെ കരുത്തും തടിയുടെ ഭംഗിയുമായി ഉപഭോക്താവിന്റെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് വിപുലമായ അടുക്കള ഉപകരണങ്ങള്‍ക്കും മറ്റ് ആക്സസറികള്‍ക്കും അനുയോജ്യവുമാണ്. ഇതുകൂടാതെ ഈ പ്ലാന്റ് ഇന്ത്യയിലെ ആധുനിക മോഡുലാര്‍ കിച്ചനുകള്‍ക്ക് ഒഴിവാക്കാനാകാത്ത നിയോ സ്മാര്‍ട്ട് ചിമ്മിനി പോലുള്ള അടുക്കള അനുബന്ധ ഉപകരണങ്ങളും നിര്‍മ്മിക്കുന്നുണ്ട്.
ഇക്കാലത്ത് ഉപഭോക്താക്കള്‍ കൂടുതല്‍ കാര്യക്ഷവും എളുപ്പത്തില്‍ ഉപയോഗിക്കാവുന്നതും സ്റ്റീലും മറൈന്‍ പ്ലൈവുഡും പോലെ ദീര്‍ഘകാല ഈടുനില്‍ക്കുന്നതും എളുപ്പത്തില്‍ പരിപാലിക്കാവുന്നതുമായ കിച്ചന് സൊല്യൂഷനുകളാണ് പരിഗണിക്കുന്നതെന്നും പാചകം ചെയ്യുന്ന സ്ഥലത്തെ കുറഞ്ഞ വായു സഞ്ചാരം, ചൂട്, ഭക്ഷണം പാചകം ചെയ്യുമ്പോഴുണ്ടാകുന്ന കടുത്ത ഗന്ധങ്ങള്‍ തുടങ്ങിയ ഉപഭോക്താക്കളെ പ്രയാസപ്പെടുത്തുന്ന പ്രശ്നങ്ങള്‍ ലഘൂകരിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നവയാണ് ഗോദ്റെജ് ഇന്റീരിയോയുടെ കിച്ചനെന്നും എല്ലാ ഉല്‍പ്പന്നങ്ങളും 15 വര്‍ഷത്തെ വാറന്റിയോടെയാണ് നല്‍കുന്നതെന്നും ഗോദ്റെജ് ഇന്റീരിയോ സീനിയര്‍ വൈസ് പ്രസിഡന്റ് (ബി2സി) സുബോധ് മേത്ത പറഞ്ഞു.