കൊച്ചി: രാജ്യാന്തര പെർഫ്യൂം, കോസ്മെറ്റിക്,ലക്ഷ്വറി ലൈഫ്സ്റ്റൈൽ ബ്രാൻഡുകൾ ഇനി കൊച്ചി മെട്രോയുടെ ഇടപ്പള്ളി സ്റ്റേഷനിൽ ലഭിക്കും. രാജ്യാന്തര പെർഫ്യൂം സ്റ്റോറായ പൊമ്മ ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ ആരംഭിച്ചു. കൊച്ചി മെട്രോ സ്റ്റേഷനിൽ ആരംഭിക്കുന്ന ആദ്യ രാജ്യാന്തര പെർഫ്യൂം സ്റ്റോറാണ് പൊമ്മ. ചലച്ചിത്രതാരം അന്ന ബെൻ പൊമ്മ സ്റ്റോർ ഉദ്ഘാടനം ചെയ്തു. ഇൻഡോ- മിഡിൽ ഈസ്റ്റ് ബിസിനസ് സംരംഭമായ കോസ്മോകാർട്ടിന്റെ രാജ്യാന്തര പെർഫ്യൂം, കോസ്മെറ്റിക്, ലക്ഷ്വറി ലൈഫ്സ്റ്റൈൽ ഉത്പന്നങ്ങളുടെ ബ്രാൻഡഡ് സ്റ്റോറാണ് ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ ആരംഭിച്ചത്.മെട്രോ സ്റ്റേഷനിലെ രണ്ടാം നിലയിൽ ലുലു മാളിലേക്കുള്ള വഴിയിൽ സജ്ജീകരിച്ചിരിക്കുന്ന പൊമ്മ സ്റ്റോറിൽ പ്രമുഖ രാജ്യാന്തര ബ്രാൻഡുകളുടെ ഉത്പന്നങ്ങൾ ലഭിക്കും.
പോഷ് ഗ്യാലറി ദുബായ് -കോസ്മോകാർട്ട് ഇന്ത്യ മാനേജിംഗ് ഡയറക്ടർ ഷാനവാസ് കൊച്ചിൻ, കോസ്മോകാർട്ട് ഇന്ത്യ ഡയറക്ടർ സൂരജ് കമൽ, കൊച്ചി മെട്രോ അസിസ്റ്റന്റ് മാർക്കറ്റിങ്ങ് മാനേജർ എ.ആർ. പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു. യു എ ഇ വിപണിയിലുടനീളം ചുരുങ്ങിയ കാലം കൊണ്ട് പൊമ്മ പെർഫ്യൂംസ് ശക്തമായ സാന്നിധ്യമായി മാറിയെന്നും കേരളത്തിലെ പ്രമുഖ സൂപ്പർ മാർക്കറ്റുകളിലെല്ലാം പൊമ്മ ബ്രാൻഡ് ലഭ്യമാണെന്നും ഷാനവാസ് കൊച്ചിൻ പറഞ്ഞു.
പൊമ്മ, ഹാപ്പി ലൈഫ് ഇമോജി പെർഫ്യൂമുകൾക്കൊപ്പം ലാക്മെ, റേവ്ലാൻ, മെയ്ബെല്ലിൻ, കളർബാർ, ഒറിക്, ഷുഗർ തുടങ്ങിയ രാജ്യാന്തര ബ്രാൻഡുകളും പൊമ്മ സ്റ്റോറിൽ ലഭിക്കും. വക്ക വക്ക, ചോമി, ബോട്ടണി എന്നിവയാണ് പൊമ്മ ബ്രാൻഡിന് കീഴിൽ വരുന്ന പെർഫ്യുമുകൾ. ഹാപ്പി ലൈഫ് ഇമോജിയുടെ വേരിയന്റുകളായ പ്രേമം, ഡോൺ മാർട്ടിൻ, ഷീബ, അഡിക്റ്റ് എന്നിവയുടെ ശേഖരവും ഇടപ്പള്ളി സ്റ്റോറിൽ ലഭിക്കും. ഫ്രാൻസ്, ഇറ്റലി, യു എസ് എ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്ത ഓയിലാണ് പൊമ്മ ഇമോജി പെർഫ്യൂമുകളുടെ പ്രതേകത.അടുത്ത വർഷത്തോടെ പൊമ്മയുടെ ഉത്പാദനം പൂർണമായും ഫ്രാൻസിൽ നിന്നായിരിക്കുമെന്ന് കോസ്മോകാർട്ട് ഇന്ത്യ ഡയറക്ടർ സൂരജ് കമൽ അറിയിച്ചു.