കൊല്ലം: കൊല്ലത്ത് കടയ്ക്കലിൽ കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം. 41 പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഒരാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തെൻമലയിൽനിന്നും വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസും മടത്തറയിൽനിന്നും കുളത്തുപ്പുഴയിലേക്ക് പോയ കെഎസ്ആർടിസി ബസുമാണ് അപകടത്തിൽപെട്ടത്.
ബസിനുള്ളിൽ കുടുങ്ങിയവരെ ഫയർ ഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്. അപകടത്തിന്റെ പശ്ചാത്തലത്തിൽ മെഡിക്കൽ കോളജിൽ കണ്ട്രോൾ റൂം തുറന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. 0471 2528322 എന്ന നന്പരിലേക്ക് വിളിച്ച് വിവരങ്ങൾ തേടാവുന്നതാണ്.