കുവൈത്ത് സിറ്റി∙ സന്ദർശക വീസയിലെത്തി കാലാവധി കഴിഞ്ഞിട്ടും രാജ്യംവിടാത്തവരുടെ വീസ സ്പോൺസർ ചെയ്ത വിദേശികൾക്ക് പിഴ ചുമത്തുമെന്ന് കൂവൈത്ത് ആഭ്യന്തര മന്ത്രാലയം. ഇത്തരം വ്യക്തികൾക്ക് കുടുംബ വീസ ഉൾപ്പെടെ മറ്റു വീസകളൊന്നും 2 വർഷത്തേക്കു നൽകില്ലെന്നും പറഞ്ഞു.
കഴിഞ്ഞ 3 വർഷത്തിനിടെ സന്ദർശക വീസയിലെത്തിയ 14,653 പേർ കാലാവധി കഴിഞ്ഞിട്ടും രാജ്യംവിടാത്തവരാണെന്ന താമസ കുടിയേറ്റ വകുപ്പിന്റെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി കടുപ്പിച്ചത്.