ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ പാർട്ടി മത്സരിക്കുമെന്ന് പാർട്ടി അദ്ധ്യക്ഷൻ അസദുദീൻ ഒവൈസി അറിയിച്ചു. ഞായറാഴ്ച പോർബന്ദറിലെത്തി അസദുദീൻ ഒവൈസി പാർട്ടി പ്രവർത്തനങ്ങൾ വിലയിരുത്തിയിട്ടുണ്ട്. ഈ വർഷം അവസാനം ഡിസംബറിലാണ് ഗുജറാത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക.പോർബന്ദറിൽ പാർട്ടിയുടെ വിവിധ മീറ്റിങ്ങുകളിലും റാലികളിലും പങ്കെടുത്തുവെന്ന് ഒവൈസി അറിയിച്ചു. പാർട്ടിയിലെ നേതാക്കൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.
കഴിഞ്ഞ തദ്ദേശീയ തിരഞ്ഞെടുപ്പിൽ 12 ദിവസത്തെ പ്രവർത്തനം കൊണ്ട് മാത്രം പാർട്ടി വലിയ മുന്നേറ്റം കാഴ്ചവെച്ചുവെന്നും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം കാഴ്ച്ചവെയ്ക്കാൻ എഐഎംഐഎമ്മിനാകുമെന്നും ഒവൈസി വ്യക്തമാക്കി.
















