അഹമ്മദാബാദ്: ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ഓള് റൗണ്ട് മികവില്‍ ഗുജറാത്ത് ടൈറ്റന്‍സിന് ഐപിഎല്‍ കിരീടം. ഫൈനലില്‍ രാജസ്ഥാന് റോയല്‍സിനെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് അരങ്ങേറ്റ സീസണില്‍ തന്നെ ഗുജറാത്ത് കിരീടത്തില്‍ മുത്തമിട്ടത്. 131 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഗുജറാത്ത് 18.1ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
17 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തുകയും പിന്നാലെ 30 പന്തിൽ 34 റൺസ് നേടുകയും ചെയ്ത ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയാണു ഫൈനലിൽ ബാറ്റുകൊണ്ടും പന്തുകൊണ്ടും ഗുജറാത്തിനെ മുന്നിൽനിന്നു നയിച്ചത്.
43 പന്തില്‍ 45 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ശുഭ്മാന്‍ ഗില്ലാണ് ഗുജറാത്തിന്റെ ടോപ് സ്കോറര്‍. സിക്സറിലൂടെയാണ് ഗില്‍ ഗുജറാത്തിന്റെ വിജയറണ്‍ നേടിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാമതെത്തിയ ടീം ഐപിഎല്ലില്‍ കിരീടം നേടുന്നത് 2011നുശേഷം ഇതാദ്യമായാണ്. 2011ല്‍ മുംബൈ ഇന്ത്യന്‍സായിരുന്നു ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാമതെത്തിയശേഷം ഇതിന് മുമ്പ് കിരീടം നേടിയ ടീം.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് റോയല്‍സ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെടുത്തു. 35 പന്തില്‍ 39 റണ്‍സെടുത്ത ബട്ലറാണ് രാജസ്ഥാന്റെ ടോപ് സ്കോറര്‍. യശസ്വി ജെയ്സ്വാള്‍ (16 പന്തിൽ ഒരു ഫോറും 2 സിക്സും അടക്കം 22), ക്യാപ്റ്റൻ സഞ്ജു സാംസൺ (11 പന്തിൽ 2 ഫോർ അടക്കം 14), ദേവ്ദത്ത് പടിക്കൽ (10 പന്തിൽ 2), ജോസ് ബട്ലർ (35 പന്തിൽ 5 ഫോർ അടക്കം 39), ഷിമ്രോൺ ഹെറ്റ്മയർ (12 പന്തിൽ 2 ഫോർ അടക്കം 11) എന്നിങ്ങനെയാണു മുൻനിര താരങ്ങളുടെ പ്രകടനം.
ഗുജറാത്തിനായി ഹാര്‍ദ്ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ സായ് കിഷോര്‍ രണ്ടും റാഷിദ് ഖാന് ഒരു വിക്കറ്റ് വീതം വീഴ്ത്തി.