അഹമ്മദാബാദ്: ഐപിഎല്‍ കിരീടപ്പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റൻസിനെതിരെ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ബാറ്റിങ് തിരഞ്ഞെടുത്തു. ഡ്രൈ വിക്കറ്റ് ആയതിനാലാണു ബാറ്റിങ് തിരഞ്ഞെടുത്തതെന്നും 2–ാം ഇന്നിങ്സിൽ സ്പിന്നർമാർക്ക് വിക്കറ്റിലെ പിന്തുണ ലഭിച്ചേക്കുമെന്നാണു പ്രതീക്ഷയെന്നും രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസൺ പറഞ്ഞു. അതേ സമയം ടോസ് ലഭിച്ചിരുന്നെങ്കിൽ ബോളിങ് തിരഞ്ഞെടുത്തേനെ എന്നാണു ഗുജറാത്ത് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ പറഞ്ഞത്.
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ രണ്ടാം ക്വാളിഫയര്‍ കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് രാജസ്ഥാന് റോയല്‍സ് ഇന്നിറങ്ങുന്നത്. അതേസമയം, ആദ്യ ക്വാളിഫയറില്‍ രാജസ്ഥാന് റോയല്‍സിനെ തോല്‍പ്പിച്ച ടീമില്‍ ഗുജറാത്ത് ടൈറ്റന്‍സ് ഒരു മാറ്റം വരുത്തി. അല്‍സാരി ജോസഫിന് പകരം ലോക്കി ഫെര്ഗൂസന് ഗുജറാത്തിന്റെ അന്തിമ ഇലവനിലെത്തി.
ആദ്യ സീസണില്‍ തന്നെ കിരീടം നേടുന്ന ടീമെന്ന അപൂര്‍വനേട്ടം സ്വന്തമാക്കാനാണ് ഹാര്‍ദ്ദിക് പാണ്ഡ്യയുടെ നേതൃത്വത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് ഇറങ്ങുന്നത്. അതേസമയം, ഷെയ്ന് വോണിന്റെ നേതൃത്വത്തില്‍ ആദ്യ 2008ല്‍ ആദ്യ ഐപിഎല്‍ കിരീടം നേടിയ രാജസ്ഥാന് ഇത് രണ്ടാം ഫൈനലാണിത്.
ഗുജറാത്ത് ടൈറ്റൻസ് (പ്ലേയിംഗ് ഇലവൻ): വൃദ്ധിമാൻ സാഹ (w), ശുഭ്മാൻ ഗിൽ, മാത്യു വെയ്ഡ്, ഹാർദിക് പാണ്ഡ്യ (c), ഡേവിഡ് മില്ലർ, രാഹുൽ തെവാട്ടിയ, റാഷിദ് ഖാൻ, രവിശ്രീനിവാസൻ സായ് കിഷോർ, ലോക്കി ഫെർഗൂസൺ, യാഷ് ദയാൽ, മുഹമ്മദ് ഷമി.
രാജസ്ഥാൻ റോയൽസ് (പ്ലേയിംഗ് ഇലവൻ): യശസ്വി ജയ്സ്വാൾ, ജോസ് ബട്ട്ലർ, സഞ്ജു സാംസൺ (w/c), ദേവദത്ത് പടിക്കൽ, ഷിമ്റോൺ ഹെറ്റ്മെയർ, റിയാൻ പരാഗ്, രവിചന്ദ്രൻ അശ്വിൻ, ട്രെന്റ് ബോൾട്ട്, പ്രസിദ് കൃഷ്ണ, ഒബേദ് മക്കോയ്, യുസ്വേന്ദ്ര ചാഹൽ.