മലേഷ്യ: ഹോണ്ട റേസിംഗ് ഇന്ത്യ ടീമിന്റെ റൈഡര്‍ ജോഡികളായ രാജീവ് സേതുവും സെന്തില്‍ കുമാറും റൗണ്ട് 2 എഫ്ഐഎം ഏഷ്യാ റോഡ് റേസിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ (എആര്‍ആര്‍സി) ആദ്യ മല്‍സരത്തില്‍ മികച്ച പ്രകടനത്തോടെ പോയിന്റുകള്‍ കരസ്ഥമാക്കി. എആര്‍ആര്‍സിയിലെ സോളോ ഇന്ത്യന്‍ ടീമിന് 7 പോയിന്റ് നേടിക്കൊണ്ട് രാജീവും സെന്തിലും മത്സരത്തിന്റെ അവസാന ലാപ്പ് വരെ സ്ഥിരത നിലനിര്‍ത്തി. മികച്ച സമയത്തോടെ 12ാം സ്ഥാനത്ത് എത്തി രാജീവ് ടീമിന് 4 പോയിന്റാണ് നേടിക്കൊടുത്തത്. പിഴവുകള്‍ ഒഴിവാക്കി അവസാനം വരെ സ്ഥിരത നിലനിര്‍ത്തി സഹതാരം രാജീവിന് പിാലെ 13-ാം സ്ഥാനത്തെത്തി സെന്തില്‍ കുമാര്‍ മൂ് പോയിന്റുകള്‍ കൂടി കൂട്ടിച്ചേര്‍ത്തു.
രണ്ട് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ഈ ട്രാക്കില്‍ തിരിച്ചെത്തിയ ഹോണ്ട റൈഡര്‍മാര്‍ സ്ഥിരതയാര്‍ പുരോഗതി കൈവരിക്കുുണ്ടെും നാളെ മികച്ച സ്ഥാനങ്ങള്‍ നേടാന്‍ അവര്‍ തന്ത്രങ്ങള്‍ മെച്ചപ്പെടുത്തുമെ് ഉറപ്പുണ്ടെും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂ’ര്‍ ഇന്ത്യയുടെ ബ്രാന്‍ഡ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഓപ്പറേറ്റിംഗ് ഓഫീസര്‍ പ്രഭു നാഗരാജ് പറഞ്ഞു.1996 മുതല്‍ ഏഷ്യയിലെ ഏറ്റവും മികച്ച മത്സരം നടക്കു മോട്ടോര്‍സൈക്കിള്‍ റോഡ് റേസിംഗ് ചാമ്പ്യന്‍ഷിപ്പാണ് എഫ്‌ഐഎം ഏഷ്യാ റോഡ് റേസിംഗ് ചാമ്പ്യന്‍ഷിപ്പിപ്പ്. 25ാം എഡിഷനാണ് ഇപ്പോള്‍ നടക്കുത്. ആറ് റൗണ്ടുകളാണ് ഇതിലുള്ളത്.