മഞ്ചേരി: പരീക്ഷാ പരിശീലകരായ ആകാശ്+ബൈജൂസ് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്കായി കീം കോഴ്സുകള്‍ ആരംഭിക്കുന്നു. റീജ്യനല്‍ എന്‍ജിനീയറിങ് കോളെജുകളിലേക്കും ജെഇഇ മെയിന്‍സിനും കേരള എന്‍ജിനീയറിങ്, അഗ്രിക്കള്‍ച്ചറല്‍ ആന്‍ഡ് മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷകള്‍ക്കും (കീം) വിദ്യാര്‍ഥികളെ പരിശീലിപ്പിക്കുന്നതാണ് പുതിയ കോഴ്സ്. ഇംഗ്ലീഷ് മാധ്യമമായുള്ള കോഴ്സുകള്‍ സ്റ്റേറ്റ് ബോര്‍ഡ് പരീക്ഷകളുടെ പിന്നാലെ ആരംഭിക്കും.
സിബിഎസ്ഇ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി തയ്യാറാക്കിയ കരിക്കുലത്തിനു പുറമേ പ്രാദേശിക തലത്തില്‍ സ്റ്റേറ്റ് ബോര്‍ഡിലെ എന്‍ജിനിയറിങ് തല്പരരായ വിദ്യാര്ഥികളെക്കൂടി പരിശീലിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പുതിയ കോഴ്സ് ആരംഭിക്കുന്നത്. സംസ്ഥാന എന്‍ജിനീയറിങ് കോളജുകളിലേക്കും ജെഇഇ മെയിന്‍സിനുമായി തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സമഗ്ര പഠന പരിശീലനം നല്‍കുന്നതാണ് കോഴ്സുകള്‍. ജെഇഇ (മെയിന്‍)+ കീം, കീമിന് മാത്രം എന്നിങ്ങനെ രണ്ടു കോഴ്സുകളാണ് വിഭാവനം ചെയ്യുന്നത്. ഇതിനായി പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക ബാച്ചുകള്‍ രൂപീകരിക്കും. ഇംഗ്ലീഷായിരിക്കും പഠനമാധ്യമം. ഫോൺ: 7428490303.
കേരളത്തിലെ 6000 അഫിലിയേറ്റഡ് സ്കൂളുകളില്‍ പത്ത്, 12 ക്ലാസുകളിലായി ഒമ്പതു ലക്ഷം വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. 2021ല്‍ 1,83,823 പേര് കീമിന് ഇരുന്നു.
പുതിയ സംരംഭത്തിന്റെചില സവിശേഷതകള്‍:
* പതിനൊാന്നാം ക്ലാസ്വിദ്യാര്ത്ഥികള്ക്ക് പ്രത്യേക ബാച്ച്
* കീം, ജെഇഇ സിലബസ്കേന്ദ്രീകരിച്ച് വിപുലമായ പാഠ്യപദ്ധതി
* ഫിസിക്ക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളോടൊപ്പം പതിനൊന്നാം ക്ലാസിലെ സിലബസ്കൂടി ഉള്‍പ്പെടുന്ന ഉയര്‍ന്ന നിലവാരമുള്ള പഠന സാമഗ്രികള്‍
* ആകാശ്+ ബൈജൂസ് തയ്യാറാക്കിയ ദ്വിഭാഷാടെസ്റ്റ് പേപ്പറുകള്‍
വിദ്യാര്‍ഥി കേന്ദ്രീകൃത സമീപനത്തോടെ പ്രാദേശികവും മുഖ്യാധാരാ വിദ്യാര്‍ഥികളും തമ്മിലുള്ള വിടവ് ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് ആകാശ്+ബൈജൂസ് മാനേജിങ് ഡയറക്ടര്‍ ആകാശ് ചൗധരി പറഞ്ഞു. സംയോജിത കോഴ്സുകളിലൂടെ കൂടുതല്‍ വിദ്യാര്‍ത്ഥികളിലേക്ക് എത്തുകയും അവരെ കീമിനും ജെഇഇ മെയിന്‍സിനും അഡ്വാന്‍സിനുമായി ഒരുക്കുകയുമാണ് ലക്ഷ്യം. പരിശീലനം നേടിയ നിലവാരമുള്ള അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ ഇതിനായി സഹായിക്കുമെന്നും ആകാശ് ചൗധരി കൂട്ടിച്ചേര്‍ത്തു.
വാർത്താസമ്മേളനത്തിൽ ഡെപ്യൂട്ടി ഡയരക്റ്റർ സഞ്ജയ് കുമാർ ശർമ, പിആർ മാനെജർ ആകാശ് വാലി, അസിസ്റ്റൻറ് അക്കാഡമിക് ഡയരക്റ്റർ മുർഷിദ് അബ്ദുറഹിമാൻ, ഏരിയ മാനെജർ അരുൺ വിശ്വനാഥ്, ബ്രാഞ്ച് മാനെജർ എൻ. ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.