റിയാദ്: സൗദിയിൽ പുതിയ കൊവിഡ് കേസുകളെക്കാള്‍ രോഗമുക്തരാവുന്നവരുടെ എണ്ണം വീണ്ടും ഉയര്‍ന്നു. നിലവിൽ ചികിത്സയിൽ കഴിയുന്നവരിൽ 563 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ സുഖം പ്രാപിച്ചത്. അതേസമയം തന്നെ 516 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്‍തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മൂന്ന് കൊവിഡ് മരണങ്ങള്‍ റിപ്പോർട്ട് ചെയ്തു.
സൗദി അറേബ്യയില്‍ ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കൊവിഡ് കേസുകളുടെ എണ്ണം 765,305 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,49,704 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,138 ആയി.