ദുബൈ: യു.എ.ഇയിൽ ആദ്യമായി കുരങ്ങുപനി റിപ്പോർട്ട് ചെയ്തു. വെസ്റ്റ് ആഫ്രിക്കയിൽ നിന്നെത്തിയ 29 വയസുള്ള യുവതിക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇവർക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കിയതായി അധികൃതർ അറിയിച്ചു. ജനങ്ങൾ സുരക്ഷ മുൻകരുതലെടുക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.