ആർഎം സോത്ബി എന്ന കമ്പനി നടത്തിയ ലേലത്തിൽ 135 ദശലക്ഷം യൂറോ അതായത് 1108 കോടി രൂപയ്ക്ക് 1955 മോഡൽ മെഴ്സിഡീസ് ബെൻസ് 300 എസ്എൽആർ ഉലെൻഹോട്ട് കൂപ്പെ വിറ്റു. ഈ ലോകത്ത് തന്നെ ഈ മോഡൽ കാറുകൾ രണ്ടെണ്ണമേ നിർമ്മിച്ചിട്ടുള്ളു.പേര് വെളിപ്പെടുത്താത്ത കോടീശ്വരനാണ് ഇന്ന് ആ കാർ സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ ലോകത്തിൽ ഏറ്റവും അധികം തുകയ്ക്ക് ലേലത്തിൽ പോകുന്ന വാഹനമാണിത്.
ലേലത്തില്‍ ലഭിച്ച തുക മെഴ്സിഡീസ് ബെന്‍സ് ഫണ്ടിലേക്കാണ് പോകുന്നതെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. പ്രത്യേക സന്ദർഭങ്ങളിൽ വാഹനം ബെൻസ് മ്യൂസിയത്തിൽ പ്രദർശനത്തിന് എത്തിക്കും എന്ന നിബന്ധനയോടെയാണ് വാഹനം ഉടമയ്ക്ക് കൈമാറിയത്.
രണ്ട് ലോക ചാംപ്യൻ പട്ടങ്ങൾ സ്വന്തമാക്കിയ ഡബ്ല്യു 196 ആർ എന്ന റേസ് കാറിനെ അടിസ്ഥാനപ്പെടുത്തിയാണ് ഈ പ്രോട്ടോടൈപ് നിർമിച്ചത്. മത്സരങ്ങളിൽ അവതരിപ്പിക്കാൻ വേണ്ടിയാണ് ഈ മോഡൽ ഡിസൈൻ ചെയ്തതെങ്കിലും 1955 ല്‍ നടന്ന ‘24 അവർ ലേമാൻസ്’ മത്സരത്തിനിടയിലുണ്ടായ അപകടത്തിനു ശേഷം ബെൻസ് കാറോട്ട മത്സരങ്ങളിൽ നിന്ന് പിൻവാങ്ങിയത് ഈ കാറിനെ പിന്നിലോട്ടാക്കി. ബെൻസിന്റെ ചീഫ് എൻജിനീയറായ റുഡോൾഫ് ഉലെൻഹോട്ട് ആണ് മെഴ്സിഡീസ് ബെൻസ് മോട്ടർറേസിങ് ഡിപ്പാർട്ട്മെന്റിന് വേണ്ടി ഈ വാഹനം രൂപകൽപന ചെയ്തത്.