റിയാദ്: സൗദിയിൽ പുതിയ കൊവിഡ് കേസുകളുടെ എണ്ണത്തിൽ അപ്രതീക്ഷിതമായ കുതിച്ചുകയറ്റം. 24 മണിക്കൂറിനിടെ 650 പേർക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. നിലവിലെ രോഗികളിൽ 538 പേർ സുഖം പ്രാപിച്ചു.
ഒരു മരണം റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 763,692 ആയി. ആകെ രോഗമുക്തരുടെ എണ്ണം 748,030 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,131 ആയി. രോഗബാധിതരിൽ 6,531 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 73 പേരുടെ നില അതീവ ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. 24 മണിക്കൂറിനിടെ 28,657 ആർ.ടി-പി.സി.ആർ പരിശോധനകൾ നടത്തി.