അബുദാബി: അബുദാബിയില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അഗ്നിബാധ. അല്‍ ഖാലിദിയ ഏരിയയിലെ ഒരു റെസ്റ്റോറന്റിലാണ് സംഭവം അഗ്നിബാധ ഉണ്ടായതെന്ന് അബുദാബി പൊലീസ് പറഞ്ഞു.
സിവില്‍ ഡിഫന്‍സ്, പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. സമീപത്തുള്ള കടകള്‍ക്ക് നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. അഗ്നിബാധയെ തുടര്‍ന്ന് കെട്ടിടത്തില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി.