മുംബൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം പരിശീലകനായി രമേഷ് പൊവാർ തുടരും. ഒരു വർഷത്തേക്കാണ് പൊവാറിന്റെ കരാർ നീട്ടിയിരിക്കുന്നത്.
ഇക്കൊല്ലം നടന്ന ഏകദിന ലോകകപ്പോടെ പൊവാറിന്റെ പരിശീലന കരാർ അവസാനിച്ചിരുന്നു. ലോകകപ്പിൽ സെമി കളിക്കാൻ ഇന്ത്യക്ക് സാധിച്ചിരുന്നില്ല. ഇതോടെ പൊവാറിനു പകരക്കാരനെ തേടുമെന്ന് സൂചനയുണ്ടായിരുന്നു.
എന്നാല്‍ ബിസിസിഐ പൊവാറിന്റെ കരാർ നീട്ടാൻ തീരുമാനിക്കുകയായിരുന്നു. ഇത് മൂന്നം തവണയാണ് പൊവാർ ഇന്ത്യൻ വനിതാ ടീമിന്റെ പരിശീലകനാകുന്നത്.