റിയാദ്: സൗദിയിൽ 411 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ചികിത്സയിലുള്ളവരില്‍ 474 പേര്‍ സുഖം പ്രാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 762,575 ആയി. ആകെ രോഗമുക്തരുടെ എണ്ണം 746,999 ആയി ഉയര്‍ന്നു.
ആകെ മരണസംഖ്യ 9,128 ആയി. രോഗബാധിതരില്‍ 6,448 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 81 പേരുടെ നില ഗുരുതരം. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.