രാജസ്ഥാൻ റോയൽസിൻ്റെ വെസ്റ്റ് ഇൻഡീസ് താരം ഷിംറോൺ ഹെട്മെയറിന്റെ ഭാര്യയുടെ പ്രസവത്തെപ്പറ്റി മോശം കമന്റ് പറഞ്ഞ മുൻ ഇന്ത്യൻ താരവും കമൻ്റേറ്ററുമായ സുനിൽ ഗവാസ്കറിനെതിരെ വിമർശനം ശക്തമാകുന്നു. രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിലുള്ള കഴിഞ്ഞ മത്സരത്തിലെ കമൻ്ററിക്കിടെയാണ് ഗവാസ്കർ നടത്തിയ വിവാദ പരാമർശം ആണ് ചർച്ചയാകുന്നത്.
തൻ്റെ ആദ്യ കുഞ്ഞിൻ്റെ ജനനവുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് പോയ ഹെട്മെയർ രണ്ട് മത്സരങ്ങളിൽ രാജസ്ഥാനു വേണ്ടി കളിച്ചില്ല. ചെന്നൈക്കെതിരെയാണ് താരം തിരികെ ടീമിലെത്തിയത്. താരം ബാറ്റ് ചെയ്യാനിറങ്ങിയപ്പോൾ, ‘ഹെറ്റ്മയറിന്റെ ഭാര്യയുടെ ഡെലിവറി കഴിഞ്ഞു, ഇനി ഹെറ്റ്മയര്‍ രാജസ്ഥാന് വേണ്ടി ഡെലിവര്‍ ചെയ്യുമോ എന്ന് നോക്കാം’ എന്ന് ഗവാസ്കർ കമൻ്ററി ബോക്സിലിരുന്ന് പറഞ്ഞു. ഈ പ്രസ്തവനായാണ് വിവാദമായത്. രൂക്ഷ വിമർശനങ്ങളാണ് ഗവാസ്കറിനെതിരെ വരുന്നത്. ഗവാസ്കറെ കമൻ്ററി പാനലിൽ നിന്ന് നീക്കണമെന്നാണ് ആവശ്യം.