മസ്കത്ത്: ദാഖിലിയ ഗവർണറേറ്റിൽ കാരവാനിന് തീപിടിച്ചു. നിസ്വ വിലായത്തിലെ ഫാർഖ് ഏരിയയിലാണ് സംഭവം. ആർക്കും പരിക്കുകളൊന്നുമില്ല. ദാഖിലിയ ഗവർണറേറ്റിലെ സിവിൽ ഡിഫൻസ്, ആംബുലൻസ് വിഭാഗത്തിലെ അഗ്നിശമന സേനാംഗങ്ങൾ എത്തി തീ അണച്ചു. ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ അധികൃതർ നിർദ്ദേശിച്ച സുരക്ഷ മാനദണ്ഡങ്ങൾ എല്ലാവരും പാലിക്കണമെന്ന് വിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി സ്ഥാപനങ്ങളോടും കമ്പനികളോടും ആവശ്യപ്പെട്ടു.