ഐപിഎല്ലിന്റെ അടുത്ത സീസണിലും കളിക്കുമെന്ന് അറിയിച്ച് മഹേന്ദ്ര സിങ് ധോണി. ഈ സീസണോടെ താരം ഐപിഎല്ലിനോട് വിട പറയുമെന്ന അഭ്യൂഹം നിലനിൽക്കെയാണ് സിഎസ്കെയുടെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിന് മുന്നോടിയായി ധോണിയുടെ പ്രഖ്യാപനം. ‘ചെന്നൈ ആരാധകര്‍ക്ക് മുമ്പില്‍ കളിക്കാതെ വിരമിക്കുന്നത് നീതികേടാണെന്നും ചെന്നൈ നഗരത്തോടും ആരാധകരോടും നന്ദി പറയാതിരിക്കാനാവില്ല.
അടുത്ത സീസണില്‍ രാജ്യത്തൊട്ടാകെ ഐപിഎല്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചാല്‍ എല്ലാ ആരാധകരോടും നന്ദി പറയാനാകും. എന്താണ് നാളെ നടക്കുന്നതെന്ന് നമുക്ക് പ്രവചിക്കാനാവില്ല. പക്ഷേ കഠിന പ്രയത്നം ചെയ്ത് കരുത്തോടെ തിരിച്ചു വരാന്‍ ശ്രമിക്കും’എന്നും ധോണി പറഞ്ഞു.
ഒരു ദശാബ്ദത്തോളമായി ചെന്നൈ സൂപ്പര്‍ കിങ്സിന്റെ മുഖമാണ് ധോണി.ഇത്തവണത്തെ സീസണിന് തുടക്കത്തില്‍ ധോണി നായക പദവി ഒഴിഞ്ഞിരുന്നു. ടൂര്‍ണമെന്റ് തുടങ്ങുന്നതിന് രണ്ട് ദിവസം മുമ്പായിരുന്നു പ്രഖ്യാപനം. പിന്നാലെ രവീന്ദ്ര ജഡേജയെ നായകാനായി തിരഞ്ഞെടുത്തു. എന്നാല്‍ തുടര്‍ തോല്‍വികള്‍ക്കിടെ ജഡേജ സ്ഥാനം ഒഴിഞ്ഞു. ജഡേജയ്ക്ക് കളിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാകുന്നില്ലെന്ന വാദമാണ് ധോണിയെ വീണ്ടും നായക പദവി ഏറ്റെടുക്കാന്‍ പ്രേരിപ്പിച്ചത്.