ബാങ്കോക്ക്: തായ്ലൻഡ് ഓപ്പണിൽ പിവി സിന്ധു സെമിയിൽ. ജപ്പാന്റെ ലോക ഒന്നാം നമ്പർ താരമായ അകാനെ യമഗുച്ചിയെ പരാജയപ്പെടുത്തിയാണ് സിന്ധു സെമിയിലെത്തിയത്. 21-15, 20-22, 21-13 എന്ന സ്കോറിനാണ് ടൂർണമെൻ്റിലെ ആറാം സീഡായ സിന്ധുവിൻ്റെ വിജയം.
51 മിനിട്ടിൽ കളി തീർത്ത സിന്ധു ഫൈനലിൽ ചൈനയുടെ ചെൻ യു ഫേയെ നേരിടും.
ജയത്തോടെ ഏഷ്യൻ ബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ്പിൽ യമാഗുച്ചിയോടേറ്റ തോൽവിക്കു പകരം വീട്ടാനും താരത്തിനായി. അകാനെ യമാഗുച്ചിക്കെതിരായ സിന്ധുവിന്റെ 14–ാം ജയമാണിത്. സിന്ധുവിനെതിരെ ഒൻപതു മത്സരങ്ങളിൽ മാത്രമാണ് യമാഗുച്ചിക്ക് ജയിക്കാന്‍ സാധിച്ചിട്ടുള്ളത്.