മനാമ: കൊമേഴ്സ്യൽ രജിസ്ട്രേഷനുകളുടെ (സി.ആർ) എണ്ണത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് വൻ വർധനയെന്ന് വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രി സായിദ് ബിൻ റാഷിദ് അൽ സയാനി വ്യക്തമാക്കി. 2021 ഒന്നാം പാദത്തിനേക്കാളും കോവിഡിനുമുമ്പുള്ള വർഷങ്ങളേക്കാളും കൂടുതൽ സ്ഥാപനങ്ങളാണ് 2022 ആദ്യപാദത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
രാജ്യത്തെ വ്യാപാര, നിക്ഷേപ സംരംഭങ്ങളിൽ കൂടുതൽ പേർ രംഗത്തുവരുന്നത് സാമ്പത്തിക വളർച്ചക്ക് കാരണമാകുമെന്ന് അദ്ദേഹം വിലയിരുത്തി. രാജ്യത്തിൻറെ സർവതോന്മുഖമായ വളർച്ചയിൽ സ്വദേശികളും വിദേശികളും ഒരുപോലെ പങ്കു വഹിക്കുന്നത് സന്തോഷകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.