ഹരിപ്പാട്: സ്‌കൂട്ടറില്‍ ആത്മഹത്യാക്കുറിപ്പെഴുതിവെച്ച് ആറ്റില്‍ച്ചാടിയ ആളുടെ മൃതദേഹം കണ്ടെടുത്തു. ജോലി വാഗ്ദാനംചെയ്ത് ഒട്ടേറെപ്പേരില്‍നിന്നു പണംതട്ടി എന്ന് ആരോപിതനായ പിലാപ്പുഴ മയൂരം വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന ഹരിപ്പാട് സ്വദേശി സുബ്രഹ്‌മണ്യ(55)ന്റെ മൃതദേഹമാണ് ആയാപറമ്പ് കടവിനരികെനിന്നു കണ്ടെടുത്തത്.
ബുധനാഴ്ച രാവിലെ പായിപ്പാടു പാലത്തില്‍നിന്നാണ് ആറ്റില്‍ ചാടിയതെന്നു പോലീസ് പറയുന്നു.
















