കുവൈത്ത് സിറ്റി: ബഹ്റൈൻ 17 സ്വർണവും 15 വെള്ളിയും എട്ട് വെങ്കലവുമായി 40 മെഡലുകൾ നേടി ഒന്നാം സ്ഥാനത്ത് തുടരുന്നു.
15 സ്വർണവും 14 വെള്ളിയും 16 വെങ്കലവുമായി 45 മെഡലുകൾ നേടി ആതിഥേയരായ കുവൈത്ത് രണ്ടാം സ്ഥാനത്താണ്. നീന്തലിലും അത്ലറ്റിക്സിലുമാണ് കുവൈത്ത് മെഡൽ കൊയ്ത്ത് നടത്തിയത്. 11 സ്വർണവും 12വെള്ളിയും ഒമ്പത് വെങ്കലവുമായി 32 മെഡൽ നേടിയ ഖത്തറാണ് മൂന്നാമത്.
ഒമ്പത് സ്വർണവും നാല് വെള്ളിയും എട്ട് വെങ്കലവുമായി 21 മെഡൽ നേടിയ ഒമാൻ നാലാമതും ഏഴ് സ്വർണവും ഒമ്പത് വെള്ളിയും 15 വെങ്കലവുമായി 31 മെഡൽ നേടിയ സൗദി അഞ്ചാമതുമാണ്. നാല് സ്വർണവും ആറ് വെള്ളിയും ഏഴ് വെങ്കലവും നേടിയ യു.എ.ഇ ആറാം സ്ഥാനത്താണ്.
കുവൈത്ത്, യു.എ.ഇ, സൗദി, ഖത്തർ, ബഹ്റൈൻ, ഒമാൻ എന്നിവിടങ്ങളിൽനിന്നുള്ള 1700ലധികം പുരുഷ, വനിത കായിക താരങ്ങളാണ് മാറ്റുരക്കുന്നത്. ഹാൻഡ് ബാൾ, വോളിബാൾ, ബാസ്കറ്റ്ബാൾ, ഫുട്സാൽ, നീന്തൽ, അത്ലറ്റിക്സ്, കരാട്ടെ, ജൂഡോ, ഫെൻസിങ്, ഷൂട്ടിങ്, ടെന്നീസ്, സൈക്ലിങ്, ഐസ് ഹോക്കി, ടേബിൾ ടെന്നീസ്, പാഡെൽ, ഇലക്ട്രോണിക് സ്പോർട്സ് എന്നിങ്ങനെ 16 ഇനങ്ങളിലാണ് മത്സരം.
ജി.സി.സി ഗെയിംസിൽ ആദ്യമായി ഫുട്സാൽ, ബൈസിക്ലിങ്, അത്ലറ്റിക്സ്, ടേബിൾ ടെന്നീസ്, ബാസ്കറ്റ്ബാൾ, ഇലക്ട്രോണിക് ഗെയിംസ് എന്നിവയിൽ വനിതകൾക്കും മത്സരമുണ്ട്.