ഖത്തര്‍ ലോകകപ്പില്‍ വനിതാ റഫറിമാരും മത്സരങ്ങള്‍ നിയന്ത്രിക്കും.ഫിഫയുടെ ചരിത്രപരമായ ചുവടുവെപ്പ് ഫുട്ബോള്‍ ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. മൂന്ന് വനിതാ റഫറിമാരും മൂന്ന് വനിതാ അസിസ്റ്റന്റ് റഫറിമാരും ലോകകപ്പിന്റെ ഭാഗമാകും.
ആകെ 36 റഫറിമാരെയും 69 അസിസ്റ്റന്റ് റഫറിമാരെയും 24 വീഡിയോ മാച്ച് ഒഫീഷ്യലുകളെയും ടൂര്‍ണമെന്റിനായി ഫിഫ തിരഞ്ഞെടുത്തിട്ടുണ്ട്. നവംബര്‍ 21ന് ആണ് ലോകകപ്പ് മത്സരങ്ങള്‍ക്ക് തുടക്കമാകുക.ഡിസംബര്‍ 18ന് അവസാനിക്കും
ഫ്രാന്‍സില്‍ നിന്നുള്ള സ്റ്റെഫാനി ഫ്രാപ്പാര്‍ട്ട്, റുവാണ്ടയില്‍ നിന്നുള്ള സലിമ മുകന്സംഗ, ജപ്പാന്റെ യോഷിമി യമഷിത, ബ്രസീലില്‍ നിന്നുള്ള അസിസ്റ്റന്റ് റഫറിമാരായ ന്യൂസ ബാക്ക്, മെക്സിക്കോയില്‍ നിന്നുള്ള കാരെന് ഡയസ് മദീന, അമേരിക്കക്കാരിയായ കാതറിന് നെസ്ബിറ്റ് എന്നിവരെയാണ് ഫിഫ വിളിച്ചിരിക്കുന്നത്.
പുരുഷന്മാരുടെ ജൂനിയര്‍, സീനിയര്‍ ടൂര്‍ണമെന്റുകളില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ വനിതാ റഫറിമാരെ നിയമിച്ചിരുന്നു. പുതിയ തീരുമാനത്തോടെ വളരെക്കാലമായി ആലോചനയിലായിരുന്ന ഒരു തീരുമാനം യാഥാര്‍ഥ്യമായെന്ന് ഫിഫ റഫറി കമ്മിറ്റി ചെയര്മാന് പറഞ്ഞു. ”