ഇസ്താംബുള്‍: തുര്‍ക്കിയില്‍ നടക്കുന്ന വനിതകളുടെ ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് ചരിത്ര സ്വര്‍ണം. ചാമ്പ്യന്‍ഷിപ്പില്‍ 52 കിലോഗ്രാം വിഭാഗത്തില്‍ മത്സരിച്ച ഇന്ത്യയുടെ നിഖാത്ത് സരിന് സ്വര്‍ണമണിഞ്ഞു. ജൂനിയര്‍ വിഭാഗത്തിലെ മുന്‍ ലോകചാമ്പ്യന് കൂടിയാണ് സരിന്.
വ്യാഴാഴ്ച നടന്ന ഫൈനലില്‍ തായ്ലന്‍ഡിന്റെ ജുതാമാസ് ജിറ്റ്പോങ്ങിനെതിരേ നേടിയ ആധികാരിക ജയത്തോടെയാണ് (5-0) (30-27, 29-28, 29-28, 30-27, 29-28) നിഖാത്ത് സരിന്റെ സ്വര്‍ണ നേട്ടം. ഇതോടെ ലോക കിരീടം നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ വനിതാ ബോക്സറായി നിഖത് മാറി.
സെമിയിൽ ബ്രസീലിന്റെ കരോലിൻ ഡി അൽമേഡയെ തോൽപ്പിച്ചാണ് നിഖാത് സരീൻ ഫൈനലിലെത്തിയത്. ആറ് തവണ ലോക ചാമ്പ്യനായ എം സി മേരി കോം, സരിതാ ദേവി, ജെന്നി ആർ എൽ, ലേഖ സി എന്നിവരാണ് ലോക കിരീടം നേടിയ ഇന്ത്യൻ വനിതാ ബോക്സർമാർ.