മുംബൈ: രൂപയുടെ മൂല്യത്തകർച്ച തുടരുന്നു. ഡോളറിനെതിരേ രൂപയുടെ മൂല്യം 77.73 എന്ന നിലയിലാണ് വ്യാഴാഴ്ച ക്ലോസ് ചെയ്തത്. രൂപയുടെ ചരിത്രത്തിലെ ഏറ്റവും താണ ക്ലോസിംഗ് നിരക്കാണിത്.
വിദേശ വിപണികളിലേക്ക് നിക്ഷേപകർ ഒഴുകുന്നതും ആഗോള തലത്തിൽ ക്രൂഡ് ഓയിലിന്റെ വില ഉയരുന്നതുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ഇന്ത്യൻ ഓഹരി വിപണികളിലും കനത്ത തിരിച്ചടിയാണ് നേരിട്ടത്.
സെൻസെക്സ് ഇന്ന് രണ്ട് ശതമാനം ഇടിഞ്ഞു. 1085.18 പോയിന്റ് താഴ്ന്ന് 53123.35 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 50 ആകട്ടെ 2.01 ശതമാനം ഇടിഞ്ഞു. 326.60 പോയിന്റ് താഴ്ന്ന് 15913.70 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.