കോഴിക്കോട്: താമരശേരി ചുരത്തിൽ ആറാം വളവിൽ ടാങ്കർ ലോറി മറിഞ്ഞു. വയനാട്ടിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്നു ലോറിയാണ് മറിഞ്ഞത്. ബുധനാഴ്ച വൈകുന്നേരം നാലോടെയാണ് സംഭവം.
അപകടത്തെ തുടർന്ന് ചുരത്തിൽ ഗതാഗതം തടസപ്പെട്ടു. റോഡിൽ നിന്ന് വാഹനം മാറ്റിയാൽ മാത്രമേ ഗതാഗതം പുനഃസ്ഥാപിക്കാൻ സാധിക്കൂകയുള്ളു. പോലീസും അഗ്നിശമനസേനയും സ്ഥലത്തെത്തിയിട്ടുണ്ട്.