അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് മുതൽ 50% സ്ഥാനാർഥികൾ 50 വയസ്സിൽ താഴെയുള്ളവർ ആകണമെന്ന നിർദേശം നടപ്പാക്കുന്നത് കോൺഗ്രസിനു കനത്ത വെല്ലുവിളി.പല സംസ്ഥാനങ്ങളിലും ജയസാധ്യതയുള്ള യുവാക്കളുടെ എണ്ണം വളരെ കുറവാണെന്നാണു ഇതിനു പിന്നിൽ വിജയിക്കാൻ സാധ്യതയുള്ള യുവനേതൃനിരയുടെ അഭാവമാണ് കാരണം.യതിനാലാണ് കോൺഗ്രസിന് ഈ നിർദേശം വെല്ലുവിളിയാകുന്നത് .
ഈ സാഹചര്യത്തിൽ സ്ഥാനാർഥിത്വത്തിനും ഭാരവാഹിത്വത്തിനും 65 വയസ്സ് എന്ന പ്രായപരിധി നിശ്ചയിക്കേണ്ടെന്ന് പാർട്ടി നേതൃത്വം തീരുമാനിച്ചു. യുവാക്കൾ പ്രായപരിധി ആവശ്യപ്പെട്ടിട്ടുണ്ടെന്ന വാചകം ശിബിര പ്രമേയത്തിൽ ഉൾപ്പെടുത്തിയെങ്കിലും നിലവിലെ സാഹചര്യത്തിൽ അതു പ്രാബല്യത്തിലാക്കാൻ ആലോചനയില്ല. 50% സീറ്റ് 50 വയസ്സിൽ താഴെയുള്ളവർക്കു നൽകുകയും 65 വയസ്സ് പ്രായപരിധി നിശ്ചയിക്കുകയും ചെയ്താൽ ബാക്കി 50% സ്ഥാനാർഥികളെ 50 – 65 വയസ്സിനിടയിലുള്ളവരിൽ നിന്ന് കണ്ടെത്തേണ്ടി വരും. അനർഹരായ പലർക്കും ടിക്കറ്റ് ലഭിക്കാൻ അതു വഴിയൊരുക്കുമെന്നും ഹൈക്കമാൻഡ് കരുതുന്നു.
ഭാരവാഹിത്വത്തിൽ പ്രവർത്തനപരിചയമില്ലാത്ത ചെറുപ്പക്കാരെ തിരഞ്ഞെടുപ്പ് കളത്തിലേക്ക് നേരിട്ടിറക്കി തിരിച്ചടി നേരിട്ട കേരളത്തിന്റെ അനുഭവമാണ് ഹൈക്കമാൻഡ് ചൂണ്ടിക്കാട്ടുന്നത്.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ മത്സരിപ്പിച്ച 52 പുതുമുഖങ്ങളിൽ 48 പേർ തോറ്റിരുന്നു. യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി ടിക്കറ്റ് നൽകിയ പുതുമുഖങ്ങളും കൂട്ടമായി തോറ്റു. ലോക്സഭാ തിരഞ്ഞെടുപ്പ് 2 വർഷം മാത്രമാണ് നിലനിൽക്കുന്നത്.ഈ സമയത്തിനുള്ളിൽ ഭാരവാഹിത്വത്തിലൂടെ യുവനേതൃനിരയെ സൃഷ്ടിച്ചെടുക്കാനുള്ള ശ്രമത്തിനാണ് പാർട്ടി പ്രാധാന്യം നൽകുന്നത്.