കൊച്ചി: തെരഞ്ഞെടുപ്പില്‍ ജനങ്ങളാണ് തീരുമാനം എടുക്കുന്നതെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാവികാര്യങ്ങള്‍ നോക്കി തീരുമാനം എടുക്കാന്‍ ജനങ്ങള്‍ക്ക് അറിയാം. സഭയ്ക്ക് എല്ലാ കാര്യങ്ങളിലും താത്പര്യമുണ്ട്. തൃക്കാക്കരയിലും അതുണ്ടാകും. സമദൂരം ചില ലക്ഷ്യങ്ങള്‍ നേടാനാകും. ആ നിലപാട് സഭയ്ക്കില്ല. സമൂഹത്തില്‍ ഭിന്നത ഉണ്ടാകരുതെന്നാണ് സഭയുടെ നിലപാട് എന്നും അദ്ദേഹം വ്യക്തമാക്കി.