മഹീന്ദ്ര ഈ വര്‍ഷം പുതിയ തലമുറ സ്‌കോര്‍പിയോ അവതരിപ്പിക്കാനൊരുങ്ങുകയാണ്. ഇതിന് മുന്നോടിയായി ഇപ്പോള്‍ വാഹനത്തിന്റെ ടീസറുകള്‍ കമ്പനി പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്. എസ്‌യുവിക്ക് Z101 എന്ന് കോഡ് നാമമാണ് നല്‍കിയിരിക്കുന്നത്. നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ നിരവധി ചിത്രങ്ങള്‍ പുറത്തുവരുകയും ചെയ്തിട്ടുണ്ട്.
രാജ്യത്തുടനീളമുള്ള തിരഞ്ഞെടുത്ത മഹീന്ദ്ര ഡീലര്‍ഷിപ്പുകള്‍ പുതിയ സ്‌കോര്‍പിയോയുടെ അനൗദ്യോഗിക ബുക്കിംഗുകള്‍ സ്വീകരിച്ചു തുടങ്ങിയിരിക്കുകയാണ്. ജൂണില്‍ ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായിട്ടാണ് ഇപ്പോള്‍ ചില ഡീലര്‍ഷിപ്പുകള്‍ അനൗദ്യോഗിക ബുക്കിംഗുകള്‍ ആരംഭിച്ചിരിക്കുന്നത്.എന്നാല്‍ ബുക്കിംഗ് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. വൈകാതെ ബുക്കിംഗ് സംബന്ധിച്ച വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തുമെന്നാണ് പ്രതീക്ഷ.
നേരത്തെ പുറത്തുവന്ന പരീക്ഷണ ചിത്രങ്ങളും, ടീസര്‍ വീഡിയോകളും ഇത് വെളിപ്പെടുത്തുകയും ചെയ്യുന്നു. സ്‌കോര്‍പിയോ അതിന്റെ അപാരമായ റോഡ് സാന്നിധ്യത്തിനും എസ്‌യുവി നിലപാടിനും പേരുകേട്ടതിനാല്‍ മഹീന്ദ്ര സംബന്ധിച്ചിടത്തോളം അത് പ്രധാനമാണ്.വാഹനത്തിന്റെ മറ്റൊരു സവിശേഷത പുതിയ ലോഗോയാണ്. ടീസര്‍ വീഡിയോയില്‍ XUV700-ല്‍ അരങ്ങേറിയ മഹീന്ദ്രയുടെ പുതിയ ട്വിന്‍സ്-പീക്ക് ലോഗോ സ്‌കോര്‍പ്പിയോയിലും കാണാന്‍ സാധിക്കും. മഹീന്ദ്ര അതിന്റെ എല്ലാ എസ്‌യുവികളിലും ഉപയോഗിക്കുന്ന 6-വെര്‍ട്ടിക്കല്‍ സ്ലാറ്റുകള്‍ ഇതിലുണ്ട്.എല്‍ഇഡി ട്വിന്‍-പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളാകും വാഹനത്തിന് ലഭിക്കുന്നത്. ബമ്പറിന് താരതമ്യേന ലളിതവും C ആകൃതിയിലുള്ള എല്‍ഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകളുള്ള ഫോഗ് ലാമ്പുകളുമുണ്ട്. മുന്‍വശത്ത് ഒരു സ്‌കിഡ് പ്ലേറ്റും കാണാന്‍ സാധിക്കും.
ബോണറ്റ് പരന്നതാണ്, കൂടാതെ ട്വിന്‍ ഹുഡ് സ്‌കൂപ്പ് ഡിസൈന്‍ കാണുന്നില്ല. അലോയ് വീല്‍ രൂപകല്‍പ്പനയും വ്യത്യസ്തമാണ്. താഴ്ന്ന വേരിയന്റുകളിലും ഉയര്‍ന്ന വേരിയന്റുകളിലും മഹീന്ദ്ര രണ്ട് അലോയ് വീലുകളുടെ രൂപകല്‍പ്പനയും വലുപ്പവും വാഗ്ദാനം ചെയ്യുമെന്നാണ് സൂചന.സ്‌കോര്‍പിയോയ്ക്ക് ശക്തമായ ഷോള്‍ഡര്‍ ലൈനുകളും ആര്‍ക്കിടെക്ച്ചര്‍ രീതിയിലുള്ള വീല്‍ ആര്‍ച്ചുകളും ലഭിക്കുന്നു. സൈഡ് പ്രൊഫൈലിലുടനീളം ധാരാളം കറുത്ത പ്ലാസ്റ്റിക് ക്ലാഡിംഗ് ഉണ്ട്.ഡോറുകളിലും ഡോര്‍ ഹാന്‍ഡിലുകളിലും ക്രോം അലങ്കാരമുണ്ട്. ഫ്‌ലഷ് ഡോര്‍ ഹാന്‍ഡിലുകള്‍ക്ക് പകരം സാധാരണ ഡോര്‍ ഹാന്‍ഡിലുകളാണ് സ്‌കോര്‍പിയോയ്ക്ക് ലഭിക്കുന്നത്. ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ പുറമേയുള്ള റിയര്‍വ്യൂ മിററുകളിലും സ്ഥാപിച്ചിട്ടുണ്ട്, അവയ്ക്ക് ഇലക്ട്രിക് അഡ്ജസ്റ്റ്മെന്റ് ലഭിക്കുകയും ഇലക്ട്രിക്കലി ഫോള്‍ഡബിള്‍ ആകുകയും ചെയ്യാം.
വോള്‍വോ പ്രചോദിതമായ വെര്‍ട്ടിക്കല്‍ ടെയില്‍ ലാമ്പുകളാണ് പിന്‍ഭാഗത്ത് ലഭിക്കുന്നത്. എന്നാല്‍ നിലവിലെ സ്‌കോര്‍പിയോയിലും വെര്‍ട്ടിക്കല്‍ ടെയില്‍ ലാമ്പുകള്‍ ഉണ്ട്. റിഫ്ളക്ടറുകള്‍, ക്രോം ഗാര്‍ണിഷ്, സ്‌കിഡ് പ്ലേറ്റ് എന്നിവയ്ക്കൊപ്പം റിവേഴ്സിംഗ് ലൈറ്റുകള്‍ ബമ്പറിന്റെ താഴത്തെ പകുതിയില്‍ സ്ഥാപിച്ചിരിക്കുന്നു.
സാധാരണ ഡോര്‍ ഹാന്‍ഡില്‍ ഉള്ളതിനാല്‍ 2022 സ്‌കോര്‍പിയോയുടെ ടെയില്‍ഗേറ്റ് ഇപ്പോഴും വശത്തേക്ക് തുറക്കുന്ന സ്‌റ്റെല്‍ തന്നെയാണ്. ഒരു വാഷറുള്ള ഒരു പിന്‍ വൈപ്പറും പിന്നില്‍ ഇടംപിടിച്ചേക്കും. പിന്‍വശത്തെ ഗ്ലാസിന് തൊട്ടുതാഴെയായി ഏതെങ്കിലും തരത്തിലുള്ള അലങ്കാരം ഉണ്ടായിരിക്കുമോയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ടെയില്‍ഗേറ്റിന്റെ മധ്യഭാഗത്താണ് നമ്പര്‍ പ്ലേറ്റ് ഹോള്‍ഡര്‍ സ്ഥാപിച്ചിരിക്കുന്നത്.
ഡാര്‍ക്ക് ബ്രൗണ്‍ നിറത്തിലാകും അകത്തളം ഒരുങ്ങുക. XUV700-ന്റെ MX വേരിയന്റില്‍ നിന്നാണ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എടുത്തിരിക്കുന്നത്. ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് ചെയ്യാനുള്ള പുഷ് ബട്ടണ്‍, ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, കീലെസ് എന്‍ട്രി, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഡ്രൈവ് മോഡുകള്‍, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ചാര്‍ജിംഗിനുള്ള യുഎസ്ബി പോര്‍ട്ടുകള്‍, റൂഫ് മൗണ്ടഡ് സ്പീക്കറുകള്‍ എന്നിവയും വാഹനത്തിന്റെ സവിശേഷതകളായി ഇടംപിടിക്കും.
XUV700-യില്‍ കണ്ട എഞ്ചിന്‍ ഓപ്ഷന്‍ തന്നെയാകും സ്‌കോര്‍പിയോയിലും കാണാന്‍ സാധിക്കുക. രണ്ട് എസ്‌യുവികളും എഞ്ചിനുകള്‍ പങ്കിടുന്നതിനാല്‍ 2022 സ്‌കോര്‍പിയോയുടെ പവര്‍ കണക്കുകള്‍ XUV700 ന് തുല്യമായിരിക്കും. ഗിയര്‍ബോസ്‌ക് ഓപ്ഷനുകള്‍ 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഓട്ടോമാറ്റിക് ഓപ്ഷനുകളാകും ഉണ്ടാകുക. സ്‌കോര്‍പിയോയ്ക്ക് പിന്‍-വീല്‍ ഡ്രൈവ് സ്റ്റാന്‍ഡേര്‍ഡായി ലഭിക്കും, അതേസമയം പെട്രോള്‍, ഡീസല്‍ വേരിയന്റുകള്‍ക്ക് ഫോര്‍-വീല്‍ ഡ്രൈവ് (4WD) ഓപ്ഷണല്‍ ആയിരിക്കും.
ആറ്, ഏഴ് സീറ്റുകളുള്ള കോണ്‍ഫിഗറേഷനുകളിലാണ് 2022 സ്‌കോര്‍പിയോ വാഗ്ദാനം ചെയ്യുന്നത്. രണ്ടാം നിരയ്ക്ക് പിന്നില്‍ സൈഡ് ഫേസിംഗ് ജമ്പ് സീറ്റുകളുള്ള നിലവിലെ മോഡലില്‍ നിന്ന് വ്യത്യസ്തമായി, പുതിയ മോഡലിന് മൂന്നാം നിരയില്‍ രണ്ട് സീറ്റര്‍ ബെഞ്ച് ലഭിക്കും.വിപണിയില്‍ എത്തുമ്പോള്‍ 2022 മഹീന്ദ്ര സ്‌കോര്‍പിയോയ്ക്ക് ഏകദേശം 10 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കാം.