തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയിൽ അനിശ്ചിതകാല പ്രക്ഷോഭത്തിന് ഒരുങ്ങി സിഐടിയു.മറ്റന്നാൾ ട്രാൻസ്പോർട്ട് ഭവൻ ഉപരോധിച്ചിച്ച് സമരം പ്രഖ്യാപനം നടത്തും. പ്രതിഷേധ സമരം കെഎസ്ആർടിഇഎ പ്രസിഡന്റ് ആനത്തലവട്ടം ആനന്തൻ ഉദ്ഘാടനം നിർവഹിക്കും.
സമരത്തിന്റെ പേരിൽ ജീവനക്കാരോട് ഗതാഗത വകുപ്പ് മന്ത്രി ശത്രുതാ നിലപാട് സ്വീകരിക്കുന്നുവെന്നും ശമ്പളം നൽകാൻ സർക്കാരിന് ബാധ്യതയില്ലെന്ന മന്ത്രിയുടെ നിലപാട് അപക്വമാണെന്നും സിഐടിയു പ്രസ്താവനയിൽ കുറ്റപ്പെടുത്തി. നാളെ ഗതാഗതി മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് പട്ടിണി മാർച്ച് നടത്തുമെന്ന് ബിഎംഎസും പ്രഖ്യാപിച്ചു.