കൊച്ചി: തുക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ ഫലം എന്താകും എന്നതിന്റെ കൃത്യമായ സൂചനയാണ് തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലങ്ങളെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ അവകാശപ്പെട്ടു.ഇടത് വലത് മുന്നണികളുടെ നയങ്ങൾക്കെതിരായ ജനങ്ങളുടെ വികാരമായി തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലത്തെ കാണണം.
നീർവേലി പഞ്ചായത്തിൽ SDPI, CPM , കോൺഗ്രസ് കൂട്ടുകെട്ടിനെ അതിജീവിച്ചാണ് BJP ജയം നേടിയത്. മതന്യൂനപക്ഷങ്ങൾക്കിടയിൽ ബി ജെ പിക്ക് സ്വീകാര്യത കൂടുന്നുവെന്നാണ് തദ്ദേശ ഉപതരെഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചന.ഇരുമുന്നണികളും തൃക്കാക്കരയിൽ 20 20യെയും സാബുവിനെയും പുകഴ്ത്തുന്ന തിരക്കിലാണ്. സാബുവിനെ ഓടിക്കാൻ സർക്കാരിന് ഒത്താശ ചെയ്തത് കോൺഗ്രസാണ്.