മകൾ ഷീന ബോറയെ കൊലപ്പെടുത്തിയ കേസിൽ 2015 മുതൽ ജയിലിൽ കഴിയുന്ന മുൻ മീഡിയ എക്സിക്യൂട്ടീവായ ഇന്ദ്രാണി മുഖർജിക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി.2012-ൽ ഷീന ബോറയെ കൊലപ്പെടുത്തിയ കേസിൽ ഇന്ദ്രാണി മുഖർജി വിചാരണ നേരിടുകയാണ്. ഒരു ത്രില്ലറിന് യോഗ്യമായ വഴിത്തിരിവുകൾ കൊണ്ട് രാജ്യത്തെ ആകർഷിച്ച ഒരു സെൻസേഷണൽ കേസ്.
“ദീർഘകാലം ജയിലിൽ കഴിഞ്ഞതിനാൽ ഇന്ദ്രാണി മുഖർജിക്ക് ജാമ്യം ലഭിക്കാൻ അർഹതയുണ്ട്. ഉപാധികളോടെയുള്ള ജാമ്യത്തിന് ഇന്ദ്രാണിക്ക് അർഹതയുണ്ട്. വിചാരണയെ ബാധിച്ചേക്കാവുന്ന കേസിന്റെ മെറിറ്റിനെക്കുറിച്ച് ഒരു അഭിപ്രായവും പറയുന്നില്ല,” എന്നും സുപ്രീം കോടതി പറഞ്ഞു.
വിചാരണ പെട്ടെന്നൊന്നും പൂർത്തിയാകില്ലെന്നും 50 ശതമാനം സാക്ഷികളുടെ മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. സാഹചര്യത്തെളിവുകളുടെ കേസാണിതെന്നും ജഡ്ജിമാർ വ്യക്തമാക്കി .