കൊച്ചി: മുഖ്യമന്ത്രിക്കെതിരെ നടത്തിയ വിവാദ പരാമർശം പിൻവലിക്കുന്നുവെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ വ്യക്തമാക്കി. മലബാറിലെ നാട്ടുശൈലിയാണ് താൻ പറഞ്ഞതെന്നും പരാമർശത്തിൽ അദ്ദേഹത്തിന് ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ പിൻവലിക്കുന്നുവെന്നും സുധാകരൻ വ്യക്തമാക്കി.
ഇതിന്റെ പേരിൽ ഇടതുമുന്നണി നിയമനടപടിക്ക് പോയാൽ നേരിടും. പരാമർശത്തിന്റെ പേരിൽ യുഡിഎഫിന്റെ വോട്ടുകൾ കുറയില്ല എന്നും സുധാകരൻ പറഞ്ഞു.