കൊച്ചി: ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ നടിയും മോഡലുമായ ട്രാൻസ്ജൻഡർ യുവതി ഷെറിൻ സെലിൻ മാത്യുവിന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ഷെറിൻ ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ചൊവ്വാഴ്ച രാവിലെ പത്തോടെയാണ് വൈറ്റില ചക്കരപറമ്പിലെ ലോഡ്ജിൽ ഷെറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അസ്വഭാവിക മരണിത്തിന് പാലാരിവട്ടം പോലീസ് കേസ് എടുത്തിട്ടുണ്ട്.