42 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് രാവിലെ 10 മണിക്ക് ആരംഭിക്കും. കാസർഗോഡും വയനാടും ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്നലെ വോട്ടെടുപ്പ് നടന്നിരുന്നു.12 ജില്ലകളിലായി രണ്ട് കോർപ്പറേഷൻ, ഏഴ് മുനിസിപ്പാലിറ്റികൾ, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, 31 പഞ്ചായത്ത് വാർഡുകൾ എന്നിവിടങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. 182 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. 78.24 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.
കൊച്ചി കോർപ്പറേഷനിലെ 62ാം ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പാണ് ഏറെ നിർണായകം. കൊച്ചി കോർപ്പറേഷൻ നേരിയ ഭൂരിപക്ഷത്തിലാണ് ഇടതുപക്ഷം ഭരിക്കുന്നത് . ബിജെപി കൗൺസിലറുടെ മരണത്തോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇന്നലെ നടന്ന വോട്ടെടുപ്പിൽ 47.62 ശതമാനം പോളിങ്ങാണ് വാർഡിൽ രേഖപ്പെടുത്തിയത്.