കോൽക്കത്ത: ഐപിഎൽ മത്സരങ്ങൾക്കിടെ ഓൺലൈൻ വാതുവയ്പ്പ് നടത്തിയ 13 പേർ അറസ്റ്റിൽ. പശ്ചിമ ബംഗാളിലെ ബിധാനഗർ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. പോലീസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.
കോൽക്കത്തക്ക് സമീപം വാടകയ്ക്ക് എടുത്ത റിസോർട്ടിൽനിന്നാണ് ഇവരെ പിടികൂടിയത്. ഇതിൽ രണ്ടുപേർ കോൽക്കത്ത സ്വദേശികളാണ്.
വാതുവയ്പ്പിന് ഉപയോഗിച്ച 28 മൊബൈൽ ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു.