ദോഹ : ഖത്തറിൽ പൊടിക്കാറ്റ് ശക്തം. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ്. ദോഹ നഗരത്തിൽ ഉൾപ്പെടെ പുലർച്ചെ മുതൽ കനത്ത പൊടിക്കാറ്റാണ്. പൊടിക്കാറ്റിനെ തുടർന്ന് രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ദൂരക്കാഴ്ച മിക്ക സമയങ്ങളിലും പൂജ്യത്തിലെത്തി. കാറ്റ് ശക്തമാകുന്നതും തിരമാലകൾ പ്രക്ഷുബ്ധമാകുന്നതും മൂലം കടലിലും ദൂരക്കാഴ്ച കുറയും.
വടക്കുപടിഞ്ഞാറൻ കാറ്റിന്റെ വേഗം 13നും 23 നോട്ടിക്കൽ മൈലിനും ഇടയിലും ചില സമയങ്ങളിൽ 31 നോട്ടിക്കൽ മൈലുമാണ്. ഇന്നത്തെ പകൽ താപനില 41 ഡിഗ്രി സെൽഷ്യസ് ആണ്.
വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണം. ആസ്തമ, അലർജി പ്രശ്നങ്ങളുള്ളവർ പുറത്തിറങ്ങുന്നതും നേരിട്ട് പൊടിയേൽക്കുന്നതും ഒഴിവാക്കണം. ഇന്നു മുതൽ ഈ ആഴ്ച അവസാനം വരെ കനത്ത കാറ്റുണ്ടാകുമെന്ന് നേരത്തെ തന്നെ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.