കോട്ടയം: കഴിഞ്ഞ വർഷം കനത്ത മഴയെ തുടർന്നു പൂഞ്ഞാറിലുണ്ടായ വെള്ളക്കെട്ടിൽ കെഎസ്ആർടിസി ബസ് ഇറക്കിയ സംഭവത്തിൽ സസ്പെൻഷനിലായ ഡ്രൈവറെ തിരിച്ചെടുത്തു. ഈരാറ്റുപേട്ട ഡിപ്പോയിൽ ഡ്രൈവർ ജയദീപിനെയാണ് സസ്പെൻഷൻ കാലാവധി കഴിഞ്ഞതോടെ തിരിച്ചെടുത്തത്.
ജയദീപിനെതിരെ അച്ചടക്കനടപടി നിലനിർത്തിയാണ് തിരിച്ചെടുത്തിരിക്കുന്നത്. ഇതോടൊപ്പം ഗുരുവായൂർ ഡിപ്പോയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു.
2021 ഒക്ടോബറിലായിരുന്നു ഒരാള്‍പൊക്കമുള്ള വെള്ളക്കെട്ടിലൂടെ ജയദീപ് ബസോടിച്ചത്. വെള്ളത്തിലൂടെ അപകടകരമായ രീതിയില്‍ ബസ് ഓടിച്ചതിനാണ് ജോലിയില്‍ നിന്ന് താത്ക്കാലികമായി മാറ്റിനിര്‍ത്തിയത്. പൊതുമുതല്‍ നശിപ്പിച്ചതിനും കെഎസ്ആര്‍ടിസിയ്ക്ക് 5.30 ലക്ഷം രൂപ നഷ്ടമുണ്ടാക്കിയതിനും ജയദീപിനെതിരെ പോലീസ് കേസെടുത്തിരുന്നു.