റിയാദ്: മലയാളി നഴ്‌സ് ജിദ്ദയിൽ ഹൃദയാഘാതം മൂലം മരിച്ചു. ജിദ്ദ കിങ് അബ്ദുൽ അസീസ് ആശുപത്രിയിലെ സ്റ്റാഫ് നേഴ്‌സായ എറണാകുളം സ്വദേശി ജെസ്‌നയാണ് മരിച്ചത്. ഭർത്താവ്: മാഹിൻ. മൂന്നുമാസം പ്രായമുള്ള കുട്ടിയടക്കം മൂന്ന് മക്കളുണ്ട്.
നേരത്തെ എറണാകുളം അമൃത ആശുപത്രിയിലും നഴ്‌സായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജെസ്‌നയുടെ നിര്യാണത്തിൽ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ) അനുശോചനം രേഖപ്പെടുത്തി.