കെഎസ്ആര്‍ടിസി ബസുകള്‍ ക്ലാസ് മുറികളാക്കാൻ തീരുമാനം . ഗതാഗത മന്ത്രി ആന്റണി രാജുവാണ് ലോ ഫ്ളോര്‍ ബസുകൾ ക്ലാസ് മുറികളാക്കുന്നുവെന്ന് അറിയിച്ചത്. പരീക്ഷണത്തിനായി ബസുകള്‍ വിട്ടുനില്‍ക്കുമെന്ന് മന്ത്രി പറഞ്ഞു.
പൊളിച്ചു വില്‍ക്കാനായി മാറ്റിവെച്ച ബസുകളാണ് ക്ലാസ് മുറികളാക്കി മാറ്റുന്നത്. ഇത്തരം ബസുകള്‍ സ്കൂള്‍ കോമ്പൗണ്ടിലെത്തിക്കും. ബസുകള്‍ ക്ലാസ് മുറികളായി തിരിച്ച് കൂടുതല്‍ ക്ലാസ് മുറികള്‍ക്കുള്ള ഇടം കണ്ടെത്താനാണ് ശ്രെമിക്കുന്നത്. ലോ ഫ്ളോര്‍ ബസുകള്‍ തന്നെ വേണമെന്ന ആവശ്യം പരിഗണിച്ച് ലോ ഫ്ളോര്‍ ബസുകള്‍ തന്നെ അനുവദിച്ചിട്ടുണ്ടെന്ന് ഗതാഗത മന്ത്രി അറിയിച്ചു.
എല്ലാവരും ഇനി ക്ലാസ് മുറികള്‍ വേണ്ടെന്നും ലോ ഫ്ളോര്‍ ബസുകള്‍ മതിയെന്നും ആവശ്യപ്പെടരുതെന്നും ആന്റണി രാജു പറഞ്ഞു. തിരുവനന്തപുരം മണക്കാട് ടിടിഇയിലാണ് ആദ്യത്തെ ബസ് ക്ലാസ് മുറികള്‍ ഒരുക്കുക. സ്കൂളിലേയ്ക്ക് രണ്ട് ലോ ഫ്ളോര്‍ ബസുകളാണ് അനുവദിച്ചത്.