തുടര്‍ച്ചയായ 40-ാം ദിവസവും രാജ്യത്ത് ഇന്ധനവിലയിൽ മാറ്റമില്ലാതെ തുടരുന്നത് ആശ്വാസമാണ്. പെട്രോള്‍-ഡീസല്‍ വില ഏപ്രില്‍ 7 മുതല്‍ പ്രധാന നഗരങ്ങളിലെല്ലാം മാറ്റമില്ലാതെ തുടരുകയാണ്. സംസ്ഥാനത്തെ പെട്രോള്‍ വില 110 നു മുകളിലാണ്. ഡീസല്‍ വില 100 കടന്നു. തിരുവനന്തപുരത്ത് പെട്രോള്‍ വില 117.48 രൂപയും ഡീസല്‍ വില 104.22 രൂപയുമാണ്. കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 115.10 രൂപയും ഡീസലിന് 101.99 രൂപയാണ്. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 115.75 രൂപയും ഡീസലിന് 102.62 രൂപയുമാണ് വില.
രാജ്യത്ത് ഇന്ധന വില ദിവസേന പരിഷ്കരിക്കുന്നത് അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വിലയുടെയും വിദേശ നാണയ വിനിമയത്തിലെ ഏറ്റക്കുറച്ചിലുകളുടെയും അടിസ്ഥാനത്തിലാണ്. പ്രാദേശിക നികുതിയും ചരക്ക് നികുതിയും അനുസരിച്ച് രാജ്യത്തെ പെട്രോള്‍, ഡീസല്‍ വിലകള്‍ ഓരോ സംസ്ഥാനത്തിനും വ്യത്യസ്തമാണ്. ഇതിന് പുറമെ വാഹന ഇന്ധനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ എക്സൈസ് തീരുവ ഈടാക്കുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ നാലു മാസത്തോളം വില പരിഷ്കരണം നിര്‍ത്തിവച്ചിരുന്നു. പിന്നീട് അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷമാണ് പുനരാരംഭിച്ചത്.