പഞ്ചാബില്‍ അടുത്തിടെയുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് സമീപ സംസ്ഥാനമായ ഡല്‍ഹിയിലും ദേശീയ തലസ്ഥാന മേഖലയിലും സുരക്ഷാ വർധിപ്പിച്ചു. ഫരീദാബാദ് പോലീസ് ജാഗ്രത വര്‍ദ്ധിപ്പിക്കുകയും പ്രദേശത്തിന്റെ ചുമതലയുള്ള എല്ലാ പോലീസ് സ്റ്റേഷനുകളിലും ജാഗ്രതാ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
കഴിഞ്ഞയാഴ്ച മൊഹാലിയിലെ പഞ്ചാബ് പോലീസിന്റെ ഇന്റലിജന്‍സ് വിംഗ് ആസ്ഥാനത്ത് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡ് ഉപയോഗിച്ച് ആക്രമണം നടന്നിരുന്നു. മൊഹാലി സ്ഫോടനത്തിന് ഒരു ദിവസം മുമ്പ്, പഞ്ചാബ് പോലീസ് ഭീകരാക്രമണത്തിനുള്ള നീക്കത്തെ പരാജയപ്പെടുത്തുകയും ആര്‍ഡിഎക്സ് നിറച്ച സ്ഫോടകവസ്തുവുമായി തര്ന് തരണ്‍ ജില്ലയിലെ ഗ്രാമത്തില്‍ നിന്ന് രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.ഭീകരസംഘടനകളുടെ ആക്രമണ സാധ്യത കണക്കിലെടുത്ത് സുരക്ഷാ സേന അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്.
പഞ്ചാബില്‍ അടുത്തിടെയുണ്ടായ ഭീകരാക്രമണങ്ങള്‍ ഡല്‍ഹി-എന്‍സിആറിലും സുരക്ഷാ ആശങ്കകള്‍ ഉയര്‍ത്തിയിട്ടുണ്ട്. പഞ്ചാബിലെ സമീപകാല സംഭവങ്ങള്‍ കണക്കിലെടുത്ത് എന്‍സിആര്‍ മേഖലയിലും ജാഗ്രത വര്‍ധിപ്പിച്ചു. പ്രദേശത്തെ വാടകക്കാര്‍, ഡ്രൈവര്‍മാര്‍, സഹായികള്‍, വീട്ടുജോലിക്കാര്‍ എന്നിവരെ പരിശോധിച്ച് ഉറപ്പ് വരുത്താനും നിർദേശമുണ്ട്.
സദര്‍ പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഇന്‍സ്പെക്ടര്‍ നവീന്‍ കുമാര്‍ സമീപകാലത്ത് നടന്ന ഭീകരാക്രമണങ്ങളെക്കുറിച്ച് ഗ്രാമമുഖ്യന്മാരെ അറിയിക്കുകയും ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. പ്രദേശത്തെ കമ്പനികളോട് സിസിടിവി സ്ഥാപിക്കാനും അവരുടെ ജീവനക്കാര്‍, മറ്റ് ജോലിക്കാര്‍ എന്നിവരെ പോലീസ് പരിശോധിച്ചുവെന്ന് ഉറപ്പാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. പോലീസ് സാധാരണക്കാര്‍ക്കൊപ്പമാണെന്നും പോലീസിനെ സഹായിക്കേണ്ടത് സാധാരണക്കാരന്റെ കടമയാണെന്നും നവീന്‍ കുമാര്‍ പറഞ്ഞു.