തിരുവനന്തപുരം: അമൃത എക്സ്പ്രസ് ഷണ്ടിങ്ങിനിടെ അപകടം. തിരുവനന്തപുരത്താണ് ഷണ്ടിങ്ങിനിടെ അപകടമുണ്ടായത്. അപകടത്തിൽ റെയിൽവേ സീനിയർ സെക്ഷൻ എൻജിനീയർ ശ്യാം ശങ്കറിന്റെ (56) ഒരു കാൽ നഷ്ടമായി. ഇദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാണ്. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.
എൻജിനും ബോഗിക്കും ഇടയിൽപ്പെട്ടായിരുന്നു അപകടം. രണ്ടു ജീവനക്കാരാണ് ട്രെയിനിന് ഇടയിൽപ്പെട്ടത്. ഒരാൾ കാര്യമായ പരുക്കില്ലാതെ രക്ഷപ്പെട്ടു.
ഷെഡിംഗ് യാർഡിന് സമീപം മാലിന്യം നിക്ഷേപിക്കുന്നുവെന്ന വിവരത്തെ തുടർന്ന് പരിശോധനയ്ക്കായി പോയതാണ് ഇരുവരുമെന്നാണ് വിവരം.
ഇവർക്ക് എങ്ങനെയാണ് ട്രെയിൻ തട്ടിയതെന്ന കാര്യം ഇപ്പോഴും പൊലീസിന് വ്യക്തമായിട്ടില്ല.
ആർപിഎഫും റെയിൽവേ പൊലീസും അന്വേഷണം തുടങ്ങിയിട്ടുണ്ട്.