മോഡൽ ഷഹാനയുടേത് ആത്മഹത്യ തന്നെയെന്ന പ്രാഥമിക നിഗമനത്തിൽ അന്വേഷണ സംഘം. ശാസ്ത്രീയ പരിശോധനയിലും തൂങ്ങിമരണത്തിനുളള സാധ്യതകളാണ് തെളിഞ്ഞത്. എന്നാൽ സ്ഥിരീകരണത്തിന് ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം കൂടി കിട്ടേണ്ടതുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ഷഹാനയുടെത് ആത്മഹത്യയെന്നായിരുന്നു കണ്ടെത്തൽ. ഷഹാനയുടെ കുടുംബാംഗങ്ങൾ ഭർത്താവ് സജാദിനെതിരെ ആരോപണങ്ങളുമായി എത്തിയതോടുകൂടി പൊലീസ് ശാസ്ത്രീയ പരിശോധന നടത്താൻ തയ്യാറായി.
കോഴിക്കോട് പറമ്പിൽ ബസാറിലെ വീട്ടിൽ ഇന്ന് ഫോറൻസിക് വിദഗ്ധരെത്തി തെളിവെടുപ്പും പരിശോധനയും നടത്തി. കയറുപയോഗിച്ചു തന്നെയാണ് തൂങ്ങിമരിച്ചതെന്നാണ് ഫോറൻസിക് സംഘത്തിന്റെ നിഗമനം. എന്നാൽ ഷഹാനയുടേത് മരണം ആത്മഹത്യയാണോ എന്നത് അന്തിമമായി സ്ഥിരീകരിക്കാൻ രാസപരിശോധന ഫലം കൂടി കിട്ടേണ്ടതുണ്ട്.