മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴയിലെ ഇരട്ടക്കൊല കേസില്‍ ഇന്ന് വിധി പ്രഖ്യാപിക്കും . പാലക്കാട് അഡീഷണല്‍ ജില്ലാ കോടതിയാണ് നിര്‍ണായകമായ ഇരട്ടക്കൊല കേസിലെ വിധി പ്രഖ്യാപിക്കുക. ശിക്ഷയെ സംബന്ധിച്ച വാദങ്ങള്‍ വെള്ളിയാഴ്ച തന്നെ പൂര്‍ത്തിയായിരുന്നു.
2013 നവംബര്‍ 21നാണ് സഹോദരങ്ങളായ കല്ലാംകുഴി പള്ളത്ത് വീട്ടില്‍ സിപിഎം അനുഭാവികളായ കുഞ്ഞു ഹംസ, നൂറുദ്ധീന്‍ എന്നിവരെ വെട്ടിക്കൊന്നത്.സുന്നി വിഭാഗക്കാരായിരുന്നു ഇരുവരും. പള്ളിയില്‍ പിരിവ് നടത്തിയതുമായി ബന്ധപ്പെട്ട തര്‍ക്കം ആണ് കൊലപാതകത്തില്‍ എത്തിച്ചത്. കേസില്‍ 25 പ്രതികളും കുറ്റക്കാരാണെന്ന് പാലക്കാട് ഫാസ്റ്റ്ട്രാക്ക് കോടതി കണ്ടെത്തിയിരുന്നു. പ്രതികളില്‍ ഒരാള്‍ക്ക് കൃത്യം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍, വിചാരണ ജുവൈനല്‍ കോടതിയില്‍ തുടരുകയാണ്.
കാഞ്ഞിരപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിരുന്ന ചോലാട്ടില്‍ സിദ്ദീഖ് ആണ് ഒന്നാം പ്രതി. ആക്രമണത്തില്‍ ഇവരുടെ മറ്റൊരു സഹോദരന് കുഞ്ഞുമുഹമ്മദിന് പരിക്കേറ്റിരുന്നു. കേസില്‍ ആകെ 90 സാക്ഷികളെ വിസ്തരിച്ചു.കേസില്‍ പ്രതികളായവരെല്ലാം മുസ്ലിംലീഗ് പ്രവര്‍ത്തകരോ പാര്‍ട്ടിയുമായി അടുപ്പം ഉള്ളവരോ ആണ്.