തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. കണ്ണൂര്‍ തളാപ്പില്‍ വെച്ചായിരുന്നു സംഭവം നടന്നത്.
മന്ത്രിയുടെ കാര്‍ ഡിവൈഡറില്‍ കയറിയാണ് അപകടമുണ്ടായിരിക്കുന്നത്. എന്നാൽ അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. അപകടമുണ്ടായതിനെ തുടര്‍ന്ന് മന്ത്രി മറ്റൊരു വാഹനത്തില്‍ തന്റെ യാത്ര തുടര്‍ന്നു.