തലശ്ശേരി: കെ.എസ്.ആർ.ടി.സി ജിവനക്കാരൻ ആത്മഹത്യക്ക് ശ്രമിച്ചു. തലശ്ശേരി പിണറായി സ്വദേശി ഷാജി കക്കോത്താണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയിൽ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷാജി വെന്റിലേറ്റേറിലാണ്.
രാവിലെയാണ് ഷാജിയെ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. ശമ്പളം മുടങ്ങിയത് കാരണം മകളുടെ വിവാഹത്തിന് അപേക്ഷിച്ച വായ്പ ലഭിച്ചിരുന്നില്ലെന്നും ഇതാണ് ആത്മഹത്യക്ക് കാരണമെന്നും ബന്ധുക്കൾ പറയുന്നു.
തലശ്ശേരി ഡിപ്പോയിലെ 2014 ബാച്ചിലെ ഡ്രൈവറാണ് ഷാജി കക്കോത്ത്.