തെൽഅവീവ്: ഫലസ്തീൻ-ഇസ്രായേൽ സംഘർഷം പരിഹരിക്കാൻ മധ്യസ്ഥശ്രമങ്ങൾ നടത്തിയ ഇസ്രായേൽ വിദേശകാര്യ മന്ത്രാലയ ഡയറക്ടർ ഉറി സാവിർ അന്തരിച്ചു. 69വയസ്സായിരുന്നു. മരണകാരണം വ്യക്തമല്ല. ഫലസ്തീൻ രാഷ്ട്രരൂപവത്കരണത്തിനായി 1993ൽ ഒപ്പുവെച്ച ഓസ്ലോ കരാറിന്റെ മധ്യസ്ഥശ്രമങ്ങളിൽ പങ്കാളിയായി. പ്രശ്നപരിഹാരത്തിന് ദ്വിരാഷ്ട്ര ഫോർമുല വേണമെന്നു വാദിച്ച ഇസ്രായേൽ നേതാവായിരുന്നു ഇദ്ദേഹം.
അന്തരിച്ച ഇസ്രായേൽ മുൻ പ്രസിഡന്റ് ഷിമോൺ പെരസിന്റെ ഉപദേഷ്ടാവായിരുന്നു. കുറഞ്ഞ കാലം ഇസ്രായേൽ പാർലമെന്റ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.